ആലപ്പുഴ; പിക്ക്അപ്പ് വാനിന്‍റെ ടയർ മാറുന്നതിനിടെ ലോറി ഇടിച്ച് രണ്ടു പേര്‍ക്ക് ദാരുണാന്ത്യം .വാനിന്‍റെ ഡ്രൈവർ എറണാകുളം ചൊവ്വര സ്വദേശി ബിജുവാണ് മരിച്ചത്. മരിച്ച മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല. അമ്പലത്തിൽ പോയി മടങ്ങിവരും വഴി വണ്ടിയുടെ ടയർ മാറുകയായിരുന്ന ബിജുവിനെ കണ്ട് സഹായിക്കാനെത്തിയതായിരുന്നു മരിച്ച മറ്റെയാള്‍ എന്ന് സ്ഥലവാസികള്‍ പറഞ്ഞു.മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.