ന്യൂഡൽഹി; രാജ്യത്ത് 24 മണിക്കൂറിനിടെ 50,407 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 804 പേർ മരിച്ചു. 6,10,443 പേർ ചികിത്സയിലുണ്ട്. 3.48 ശതമാനമാണ് പ്രതിദിന രോഗസ്ഥിരീകരണനിരക്ക്.
4,14,68,120 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 5,07,981 പേർ മരിച്ചു. രാജ്യത്ത് ഇതുവരെ 172.29 കോടി ഡോസ് വാക്സിൻ വിതരണം ചെയ്തു.
സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും കൈവശം ഉപയോഗിക്കാത്ത 12.27 കോടി ഡോസ് വാക്സിനുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 170.41 കോടി ഡോസുകളാണ് സൗജന്യമായി നൽകിയത്.