ന്യൂഡൽഹി;വിദഗ്ധരിൽ നിന്ന് നിർദേശം ലഭിച്ചാലുടൻ 5 മുതൽ 15 വയസുവരെയുള്ള കുട്ടികൾക്ക് കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. എപ്പോഴാണ് വാക്‌സി ന്‍ നല്‍കേണ്ടതെന്നും ഏത് പ്രായത്തിലുള്ളവര്‍ക്കാണ് നല്‍കേണ്ടതെന്നും തീരുമാനിക്കുന്നത് വിദഗ്ധരുടെ നിര്‍ദേശപ്രകാരമാണ്. മുന്‍ഗണനാ പട്ടികയില്‍ ഉള്ളവര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കണം എന്ന് നിര്‍ദേശം ലഭിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ വാക്‌സിന്‍ ലഭ്യമാക്കി തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
”രാജ്യത്ത് വാക്‌സിനേഷന്‍ ഒരു വിഷയമല്ല. ആവശ്യമുള്ള അളവില്‍ വാക്‌സിന്‍ ഇപ്പോള്‍ ലഭ്യമാണ്. വിദഗ്‌ധരുടെ നിര്‍ദേശം പൂര്‍ണ്ണമായും മുഖവിലയ്‌ക്കെടുക്കുമെന്നും മാണ്ഡവ്യ കൂട്ടി ചേര്‍ത്തു. 15നും 18നും ഇടയില്‍ പ്രായമുള്ള കൗമാരക്കാരുടെ കൊവിഡ് വാക്‌സിനേഷന്‍ ഇപ്പോള്‍ രാജ്യത്ത് നടന്നുകൊണ്ടിരിക്കുകയാണെന്നും”- അദ്ദേഹം വ്യക്തമാക്കി.