ഉത്തരാഖണ്ഡ്, ഗോവ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചു. ഉത്തർപ്രദേശിലെ രണ്ടാംഘട്ട വോട്ടെടുപ്പിന്റെ പ്രചാരണവും ശനിയാഴ്ച അവസാനിച്ചു.ഉത്തരാഖണ്ഡിലെ 70 മണ്ഡലങ്ങളിലേക്കും ഗോവയിലെ 40 മണ്ഡലങ്ങളിലേക്കും ഉത്തർപ്രദേശിലെ 55 സീറ്റുകളിലേക്കും തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കും. മാർച്ച് 10-നാണ് വോട്ടെണ്ണൽ.
അതേസമയം തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് ഇളവുകൾ പ്രഖ്യാപിച്ചു . രാവിലെ ആറ് മണി മുതൽ രാത്രി പത്ത് മണി വരെ തെരഞ്ഞെടുപ്പ് പ്രചാരണം നടത്താൻ അനുമതി നൽകുന്നതാണ് പുതിയ ഇളവുകൾ. ഇതുവരെ രാവിലെ എട്ട് മണി മുതൽ വൈകുന്നേരം എട്ട്മണി വരെയായിരുന്നു അനുമതി. പദയാത്രകൾ ഉപാധികളോടെ നടത്താനും അനുമതി നൽകുന്നുണ്ട്. പരിമിതമായ ആളുകളെ ഉൾക്കൊള്ളിച്ച് പദയാത്ര നടത്താനാണ് അനുമതി.