കോയമ്പത്തൂർ: തമിഴ്നാട്ടിൽ ശനിയാഴ്ച 2812 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിതരായി 17 പേർ മരണമടഞ്ഞു. 11154 പേർ രോഗമുക്തി നേടി. നിലവിൽ 47643 പേരാണ് ചികിത്സയിൽ കഴിയുന്നത്.കോയമ്പത്തൂരിൽ 523 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മൂന്നു പേർ മരിച്ചു. 1422 പേർ രോഗമുക്തി നേടി. നിലവിൽ 6492 പേരാണ് ചികിത്സയിൽ കഴിയുന്നത്.
തിരുപ്പുർ ജില്ലയിൽ 169 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 842 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ടു പേർ മരിച്ചു. 3200 പേരാണ് ചികിത്സയിൽ കഴിയുന്നത്.സേലം ജില്ലയിൽ 146 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 468 പേർ രോഗമുക്തി നേടി. 2279 പേരാണ് ചികിത്സയിൽ കഴിയുന്നത്. ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ടുപേർ മരിച്ചു.