തിരുവനന്തപുരം;സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച പുതുക്കിയ മാര്‍ഗരേഖ ഇന്ന് പുറത്തിറക്കും. എല്ലാ ക്ലാസുകളും വൈകുന്നേരം വരെയാക്കുന്നത് അടക്കമുള്ള വിവരങ്ങള്‍ മാര്‍ഗരേഖയിലുണ്ടാകും. ഒന്നു മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകള്‍ നാളെ പുനരാരംഭിക്കും.
പകുതി കുട്ടികൾ മാത്രം ക്ലാസിൽ എത്തുന്ന തരത്തിൽ ഉച്ച വരെയാകും നാളെ മുതല്‍ സ്കൂളുകള്‍ പ്രവര്‍ത്തിക്കുക. ക്ലാസ് വൈകുന്നേരം വരെ നീട്ടുന്നത് കൂടിയാലോചനകൾക്ക് ശേഷം തീരുമാനിക്കും. ക്ലാസുകളുടെ ക്രമീകരണവും നടത്തിപ്പും സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി വകുപ്പുതല യോഗം ചേര്‍ന്നിരുന്നു. ചൊവ്വാഴ്ച അധ്യാപക സംഘടനകളുമായും ചർച്ച നടത്തും. എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയ ശേഷമേ സ്കൂളുകള്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കൂ.
സ്കൂളിലെത്താന്‍ പറ്റാത്ത വിദ്യാര്‍ഥികള്‍ക്കായി ഓൺലൈൻ ക്‌ളാസ് ശക്തിപ്പെടുത്തും. അധ്യയന വര്‍ഷം നീട്ടാതെ പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.