പ്രശസ്ത സാഹിത്യകാരന്‍ എം മുകുന്ദൻ്റെ കഥയില്‍ എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ‘മഹാവീര്യര്‍’ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. പോളി ജൂനിയര്‍ പിക്‌ച്ചേഴ്‌സിൻ്റെ ബാനറില്‍ നിവിന്‍ പോളിയും ഇന്ത്യന്‍ മൂവി മേക്കേഴ്‌സിൻ്റെ ബാനറില്‍ പി എസ് ഷംനാസ്സും ചേര്‍ന്നാണ് നിര്‍മാണം. നിവിന്‍ പോളിയും ആസിഫ് അലിയും പ്രധാന വേഷങ്ങളിലെത്തുന്നു.
എം മുകുന്ദൻ്റെ കഥയ്ക്ക് തിരക്കഥയൊരുക്കുന്നത് എബ്രിഡ് ഷൈൻ തന്നയാണ്. കന്നഡ താരം ഷാൻവി ശ്രീവാസ്തവയാണ് നായിക. ഫാന്റസിയും ടൈം ട്രാവലും നിയമപുസ്തകങ്ങളും നിയമനടപടികളും പ്രമേയമാക്കിയ ചിത്രമാണിത്. പത്ത് വർഷത്തിനുശേഷമാണ് നിവിൻ പോളിയും ആസിഫലിയും ഒരു ചിത്രത്തിനുവേണ്ടി ഒന്നിക്കുന്നത്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FNivinPauly%2Fposts%2F484803976335715&show_text=true&width=500
‘ആക്ഷൻ ഹീറോ ബിജു’വിനുശേഷം നിവിനും എബ്രിഡ് ഷൈനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ലാൽ, ലാലു അലക്‌സ്, സിദ്ധിഖ് വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ കൃഷ്ണ പ്രസാദ്, സൂരജ് എസ് കുറുപ്പ്, സുധീർ കരമന, മല്ലികാ സുകുമാരൻ, പദ്മരാജൻ രതീഷ്, സുധീർ പറവൂർ, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു, പ്രജോദ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ. ചന്ദ്രു സെൽവരാജ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു.
സംഗീതം-ഇഷാൻ ചാബ്ര, എഡിറ്റർ-മനോജ്, സൗണ്ട് ഡിസൈൻ, ഫൈനൽ മിക്‌സിംഗ്-വിഷ്ണു ശങ്കർ എന്നിവർ നിർവ്വഹിച്ചിരിയ്ക്കുന്നു. ആർട്ട് ഡയറക്ടർ-അനീഷ് നാടോടി, മേക്കപ്പ്- ലിബിൻ, കോസ്റ്റും- ചന്ദ്രകാന്ത് സോനാവെൻ, മെൽവി ജെ,പ്രൊഡക്ഷൻ കൺട്രോളർ-ശ്യാം ലാൽ. കോവിഡ് മഹാമാരിയ്ക്കിടെ ഒട്ടേറെ വെല്ലുവിളികൾ നേരിട്ടാണ് വലിയ ബഡ്ജറ്റിൽ ചിത്രത്തിൻ്റെ ഷൂട്ടിംഗ് പൂർത്തീകരിച്ചത്. പ്രൊഡക്ഷൻ കൺട്രോളർ-എൽ ബി ശ്യാം ലാൽ,ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബേബി പണിക്കർ.