മലപ്പുറം: മലപ്പുറത്തെ ഇ എം എസ് മെമ്മോറിയൽ ആശുപത്രിയിലെ പ്രശസ്ത ന്യൂറോ സർജനും ഐ എം എ യുടെ ദേശീയ നേതാവും മുൻ സംസ്ഥാന പ്രസിഡണ്ടുമായ ഡോ എ വി ജയകൃഷ്ണൻ ആക്രമിക്കപ്പെട്ട സംഭവത്തിൽ കേരള ഗവൺമെൻറ് മെഡിക്കൽ കോളേജ് ടീച്ചേർസ് അസോസിയേഷൻ (കെ ജി എം സി റ്റി എ) ശക്തമായി പ്രതിഷേധം രേഖപെടുത്തി .
സ്വന്തം ജീവൻ പോലും വകവയ്ക്കാതെ രോഗികളുടെ ജീവൻ നിലനിർത്താൻ ശ്രമിക്കുമ്പോൾ ആക്രമിക്കപ്പെടുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല . മേൽപറഞ്ഞ സംഭവത്തിലെ ആക്രമികൾ മാതൃകാപരമായി ശിക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പു വരുത്തണമെന്ന് കെ ജി എം സി റ്റി എ ആവശ്യപ്പെടുകയും ചെയ്തു .

















