തിരുവനന്തപുരം: കേരള ലഹരിയുടെ പിടിയിലല്ലെന്ന് മന്ത്രി എംവി ഗോവിന്ദൻ. കേരളത്തെ ലഹരിയുടെ കേന്ദ്രമെന്ന് ചിത്രീകരിക്കാനുള്ള ചിലരുടെ നിക്ഷിപ്ത ശ്രമങ്ങളെ തിരിച്ചറിയണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു .
എക്‌സൈസ് വകുപ്പ് നല്ല രീതിയിലാണ് ലഹരിമാഫിയയ്‌ക്കെതിരെ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വസ്തുത മറിച്ചുവെച്ചുകൊണ്ടാണ് ചിലർ കുപ്രചരണങ്ങളിൽ ഏർപ്പെടുന്നതെന്ന് മന്ത്രി ആരോപിച്ചു.യുവജനങ്ങൾക്കിടയിൽ വർദ്ധിച്ചു വരുന്ന ന്യൂജെൻ മയക്കുമരുന്നുകളുടെ ഉപയോഗവും, ഉപഭോഗവും തടയുന്നതിനുള്ള തീവ്ര യത്നത്തിലാണ് എക്സൈസ് വകുപ്പുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

















