എറണാകുളത്ത് നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിലെ റാലി ഒഴിവാക്കിയതായി സംസ്ഥാന സെക്രട്ടേറിയേറ്റില്‍ തീരുമാനം ആയിട്ടുണ്ട്. പൊതു സമ്മേളനത്തില്‍ ആളുകളുടെ എണ്ണം നിയന്ത്രിക്കും. സമ്മേളനത്തില്‍ പങ്ക് എടുക്കുന്ന പ്രതിനിധികള്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാണ്.പക്ഷെ സമ്മേളന തീയതികളില്‍ മാറ്റമുണ്ടാവില്ല. മാര്‍ച്ച് ഒന്ന് മുതല്‍ നാല് വരെയുള്ള ദിവസങ്ങളില്‍ തന്നെ സമ്മേളനം നടക്കും.
ആലപ്പുഴ ജില്ലാ സമ്മേളനം ഈ മാസം 15, 16 തീയതികളിലായിരിക്കും നടക്കുക. പാര്‍ട്ടി കോണ്‍ഗ്രസ് തീയതികളിലും മാറ്റം ഉണ്ടാവില്ല. നിശ്ചയിച്ച പ്രകാരം കണ്ണുരില്‍ ഏപ്രില്‍ ആറു മുതല്‍ 10 വരെയായിരിക്കും പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുക.

















