കൊച്ചി: മുൻ മിസ് കേരളയുൾപ്പെടെ മൂന്ന് പേരുടെ അപകട മരണവുമായി ബന്ധപ്പെട്ട് പ്രതിചേർക്കപ്പെട്ട നമ്പർ 18 ഹോട്ടൽ ഉടമയ്ക്ക് എതിരെ പോക്സോ കേസ് എടുത്തു. നമ്പർ 18 ഹോട്ടലിൽ വെച്ച് ഹോട്ടൽ ഉടമ റോയ് വയലാട്ട് ലൈംഗികമായി ഉപദ്രവിച്ചുവെന്ന കോഴിക്കോട് സ്വദേശിയായ അമ്മയുടെയും മകളുടെയും പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്.
റോയുടെ സുഹൃത്ത് സൈജു തങ്കച്ചനും മറ്റൊരു യുവതിക്കെതിരെയും പരാതി ഉണ്ട്. ഫോർട്ട് കൊച്ചി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് മോഡലുകളുടെ മരണം അന്വേഷിക്കുന്ന സംഘത്തിന് കൈമാറി.

















