തിരുവനന്തപുരം: എആർ ക്യാന്പിലെ പോലീസുകാരനായിരുന്ന കൊട്ടാരക്കര സ്വദേശി ബെർട്ടി (43) മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. മർദ്ദനമേറ്റാണ് യുവാവ് മരിച്ചതെന്നും അതിനാൽ സമഗ്ര അന്വേഷണ വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെടുകയും ചെയ്തു.
നന്ദാവനം എആർ ക്യാന്പിലെ പോലീസുകാരനായിരുന്നു യുവാവ്. ഇയാളുടെ തലയ്ക്ക് പരിക്കേറ്റിരുന്നുവെന്ന് ഡോക്ടർമാർ ബന്ധുക്കളോട് പറഞ്ഞിരുന്നു. കഴിഞ്ഞ ഞായറാഴ്ച ഡ്യൂട്ടിയിൽ ഹാജരാകാതെ മദ്യപാനം നടത്തിയിരുന്ന ബെർട്ടിയെ ബന്ധുക്കളെ വിളിച്ചുവരുത്തി ഒപ്പം അയക്കുകയായിരുന്നുവെന്ന് എആർ ക്യാന്പ് അധികൃതർ വ്യക്തമാക്കി.

















