കരുനാഗപ്പള്ളിയിൽ പൊലീസുകാർക്കു നേരെ ആക്രമണം. എസ്ഐയ്ക്ക് ഗുരുതര പരുക്കേറ്റു. സ്ത്രീകൾ അടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. അടൂർ എസ്ഐ ജിനുവിനും സംഘത്തിനും നേരെയാണ് ആക്രമണം ഉണ്ടായത്. അടൂർ പൊലീസ് റജിസ്റ്റർ ചെയ്ത വധശ്രമക്കേസുമായി ബന്ധപ്പെട്ട് പ്രതി ജെറിനെ അറസ്റ്റ് ചെയ്യാനെത്തിയപ്പോഴായിരുന്നു സംഭവം. സംഘത്തിലൊരാൾ ചുടുകട്ട ഉപയോഗിച്ച് എസ്ഐയുടെ തലയ്ക്കടിച്ചു. സംഭവത്തിൽ കരുനാഗപ്പള്ളി സ്വദേശികളായ റെജിൻ, രേഷ്മ, രമ്യ, ഹർഷ എന്നിവർ അറസ്റ്റിലായി.















