തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഓർഡിനൻസിൽ ഒപ്പിടേണ്ടത് ഗവർണ്ണറെന്ന നിലയിലെ ഭരണഘടനാ ചുമതലയാണെന്ന് ഗവർണർ പ്രതികരിച്ചു.മൂന്നാഴ്ചയിലേറെ ബിൽ തന്റെ പരിഗണനയിൽ ഉണ്ടായിരുന്നു. നിയമവിരുദ്ധമായ ഒന്നും തനിക് ബില്ലിൽ കാണാൻ കഴിഞ്ഞിട്ടില്ല. മന്ത്രിസഭയുടെ നിർദ്ദേശം അംഗീകരിക്കാൻ ഗവർണർ എന്ന നിലയിൽ താൻ ബാധ്യസ്ഥനാണെന്നും ഗവർണർ ഡൽഹിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. കർണാടയിലെ ഹിജാബ് വിവാദത്തിലും ഗവർണർ പ്രതികരിച്ചു. മുസ്ലിം ചരിത്രത്തിലെ സ്ത്രീകൾ പോലും ഹിജാബിന് എതിരായിരുന്നുവെന്നാണ് ഗവർണറുടെ പ്രതികരണം അറിയിച്ചത്.
ആഴ്ചകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടത്. പ്രതിപക്ഷ പ്രതിഷേധങ്ങൾ തള്ളി ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന സർക്കാർ വിശദീകരണം ശരിവെച്ചു കൊണ്ടാണ് ഗവർണർ ഒപ്പിട്ടിരിക്കുന്നത്.

















