വിദ്യാകിരണം മിഷന്റെ ഭാഗമായി നിര്‍മിച്ച 53 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. തിരുവനന്തപുരം പൂവച്ചല്‍ ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലായിരുന്നു സംസ്ഥാനതല ഉദ്ഘാടനം നടന്നത്. കിഫ്ബി, നബാഡ്, പ്ലാന്‍ ഫണ്ടുകള്‍ ഉപയോഗിച്ചാണ് അത്യാധുനിക കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. കേരളത്തിന്റെ മുഖച്ഛായ മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അതിന്റെ ഭാഗമാണ് സര്‍ക്കാര്‍ സ്‌കൂളുകളുടെ നവീകരണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അത്യാധുനിക സൗകര്യങ്ങളുള്ള 53 സ്‌കൂള്‍ കെട്ടിടങ്ങളാണ് മുഖ്യമന്ത്രി ഇന്ന് നാടിന് സമര്‍പ്പിച്ചത്.സംസ്ഥാനത്തെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന് തന്നെ മാതൃകയാണെന്നും മുഖ്യമന്ത്രി പറയുന്നു.

















