തിരുവനന്തപുരം: കെ റെയിൽ സിൽവർലൈനിനെ പിന്തുണച്ച് സിപിഐയുടെ രാഷ്ട്രീയ റിപ്പോർട്ടിംഗ്. സിൽവർ ലൈനിന് എതിരായ പ്രക്ഷോഭം യുഡിഎഫും ബിജെപിയും ഉയർത്തുന്നതാണ്. കേരളത്തിൽ നിന്നുള്ള യുഡിഎഫ് പദ്ധതിക്കെതിരെ പ്രധാനമന്ത്രിയെ സമീപിച്ചത് ഇതിന് ഉദാഹരണമാണെന്നും സിപിഐ പറയുന്നു.
എൽഡിഎഫിൽ സ്വതന്ത്ര വ്യക്തിത്വം നിലനിർത്താൻ പാർട്ടി പ്രവർത്തിക്കണം. . ഐക്യത്തോടെയും കരുതലോടെയുള്ള പ്രസ്ഥാനം ആയി മാറണം.
എൽഡിഎഫിൽ തിരുത്തൽ ശക്തിയായി നിൽക്കും. മുന്നണിയെ ദുർബലപ്പെടുത്തുന്ന നടപടിക്കെതിരെ ജാഗ്രത വേണമെന്നും പാർട്ടിയുടെ രാഷ്ട്രീയ റിപ്പോർട്ടിംഗിൽ വ്യക്തമാക്കുന്നു.

















