തിരുവനന്തപുരം: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ട്വിറ്റർ ആക്ഷേപത്തിന് ഹിന്ദിയിലും മറുപടി നൽകി പിണറായി വിജയൻ. നേരത്തെ ട്വിറ്ററിൽ ഇംഗ്ലീഷിൽ മറുപടി കുറിച്ച മുഖ്യമന്ത്രി മണിക്കൂറുകൾക്ക് ശേഷം ഹിന്ദിയിലും ട്വിറ്ററിൽ കുറിക്കുകയായിരിന്നു.
യുപി കേരളമായി മാറിയാൽ ഏറ്റവും മികച്ച വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങൾ, സാമൂഹിക ക്ഷേമം, ജീവിത നിലവാരം എന്നിവ ജനങ്ങൾ ആസ്വദിക്കുമെന്ന ഭയമാണ് യോഗിക്കെന്ന് പിണറായി ആരോപിക്കുകയും ചെയ്തു.
ഉത്തർപ്രദേശ് കേരളമായി മാറിയാൽ ഏറ്റവും മികച്ച വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങൾ, സാമൂഹിക ക്ഷേമം, ജീവിത നിലവാരം എന്നിവ ആസ്വദിക്കും. മതത്തിന്റെയും ജാതിയുടെയും പേരിൽ ആളുകൾ കൊല്ലപ്പെടാത്ത യോജിപ്പുള്ള സമൂഹമായി മാറും. അതാണ് യുപിയിലെ ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും പിണറായി വിജയൻ ട്വിറ്ററിൽ കുറിച്ചു.

















