തൃശ്ശൂർ: പീഡനക്കേസ് പ്രതി രക്ഷപ്പെട്ടതായി റിപ്പോർട്ടുകൾ. ഉത്തര്‍പ്രദേശ് സ്വദേശി ഷെഹീന്‍ ആണ് രക്ഷപ്പെട്ടത്. തൃശ്ശൂർ വിയ്യൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിയുകയായിരുന്നതിനിടെയാണ് പ്രതി രക്ഷപ്പെട്ടത്.
വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് ചികിത്സയ്ക്ക് എത്തിച്ചപ്പോഴായിരുന്നു സംഭവം നടന്നത്. പോക്സോ കേസിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത്.

















