കേരളത്തെക്കുറിച്ചുള്ള യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിവാദ പരാമർശത്തിനെതിരെ കടുത്ത മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രി മറുപടി കൊടുത്തത്.
മുഖ്യമന്ത്രിയുടെ വാക്കുകൾ,
‘ഉത്തർപ്രദേശ് കേരളമായി മാറിയാൽ ഏറ്റവും മികച്ച വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങൾ, സാമൂഹിക ക്ഷേമം, ജീവിത നിലവാരം എന്നിവ ലഭിക്കും. മതത്തിന്റെയും ജാതിയുടെയും പേരിൽ ആളുകൾ കൊല്ലപ്പെടാത്ത യോജിപ്പുള്ള ഒരു നല്ല സമൂഹമായി യു.പിയും മാറും. കേരളം പോലെ ആകണമെന്നാണ് യു.പിയിലെ ജനങ്ങൾ ആഗ്രഹിക്കുന്നത്. അങ്ങനെ സംഭവിക്കുമോ എന്ന ഭയമാണ് യോഗിക്ക് ഇപ്പോൾ ഉള്ളത്’ പിണറായി ട്വിറ്ററിൽ കുറിച്ചു .

















