തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഫെബ്രുവരി 18 മുതൽ വിളിച്ചു ചേർക്കാൻ ഗവർണറോടു ശിപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 18നു ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം തുടങ്ങുക.
അന്തരിച്ച എംഎൽഎ പി.ടി. തോമസിന് ആദരാഞ്ജലി അർപ്പിച്ച് 21നു സഭ പിരിയും. 22 മുതൽ 24 വരെ നയപ്രഖ്യാപനത്തിൻ മേലുള്ള നന്ദിപ്രമേയ ചർച്ച നടക്കും. 24നു ചർച്ചയ്ക്ക് മുഖ്യമന്ത്രി മറുപടി നൽകും.
തുടർന്ന് തൽക്കാലത്തേക്ക് പിരിയുന്ന സഭ മാർച്ച് 11നു പുനരാരംഭിച്ച് 23നു പിരിയും. മാർച്ച് 11നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കും.

















