കൊച്ചി: ബ്രാഹ്മണരുടെ കാൽ കഴുകിച്ച് ഉള്ള വഴിപാടിനെതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു . കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള തൃപ്പൂണിത്തുറ പൂർണ്ണത്രയിശാ ക്ഷേത്രത്തിൽ നടത്തിയ ബ്രാഹ്മണരുടെ കാൽ കഴുകിച്ച് ഊട്ട് വഴിപാട് ഏറെ വിവാദങ്ങൾക്ക് വഴി തെളിയിച്ചതോടെയാണ് ഹൈക്കോടതി നടപടി സ്വീകരിച്ചിരിക്കുന്നത്. ജസ്റ്റിസ് അനിൽ, കെ നരേന്ദ്രൻ, ജസ്റ്റിസ് പി ജി അജിത് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് സ്വമേധയാ കേസ് എടുത്തിരിക്കുന്നത്.
പാപപരിഹാരത്തിനായി എന്ന പേരിലാണ് വഴിപാട് നടത്തുന്നത്. ഇതിന്റെ ചിലവ് 20000 രൂപയാണ്. പന്ത്രണ്ട് ബ്രാഹ്മണരെ ഇരുത്തി അവരുടെ കാൽ കഴുകുന്നതാണ് വഴിപാട്. സംഭവം ഏറെ വിവാദമായതോടെ ഇത്തരത്തിലുള്ള പ്രാകൃതമായ ആചാരങ്ങൾ ഒഴിവാക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനും വ്യക്തമാക്കിയിരുന്നു.

















