തിരുവനന്തപുരം; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 2 ഡോക്ടർമാരെ പിരിച്ചുവിട്ടു.കോവിഡ് ഡ്യൂട്ടിക്ക് ഹാജരാകാത്തതിനെ തുടർന്നാണ് നടപടി.സീനിയര്‍ റെസിഡന്റുമാരായ ഡോ. ജിതിന്‍ ബിനോയ് ജോര്‍ജ്, ഡോ. ജി.എല്‍. പ്രവീണ്‍ എന്നിവരേയാണ് പിരിച്ചുവിട്ടത്.
അതേസമയം സംസ്ഥാനത്ത് ഇന്ന് 29,471 പേർക്ക് കൂടി കോവിഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 95,508 സാമ്പിളുകളാണ് പരിശോധിച്ചത്. 28 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 205 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 591 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

















