പാലക്കാട്: മലമ്പുഴ ചെറാട് മലയിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താനുള്ള ദൗത്യം ദുഷ്കരമെന്ന് റവന്യു മന്ത്രി കെ രാജൻ വ്യക്തമാക്കി . രക്ഷാദൗത്യത്തിന് കരസേനയും എത്തും. പുല്ലൂരിൽ നിന്നാണ് പ്രത്യേക സംഘം എത്തുക. ഹെലികോപ്ടർ രക്ഷാപ്രവർത്തനത്തിന് ഇനി സാധ്യത കുറവാണ്. നാവിക സേനയുടെ ബ്രീഫീംഗ് കഴിഞ്ഞ് തീരുമാനം അറിയിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
യുവാവിനെ രാത്രിക്ക് മുൻപ് രക്ഷിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. എൻഡിആർഎഫിൻറെ രണ്ട് സംഘങ്ങൾ 700 ഉം 500 ഉം ദൂരപരിധിയിലുണ്ട്. മലപ്പുറം ആൻറി ടെററിസ്റ്റ് സ്ക്വാഡിൽ നിന്നും പർവതാരോഹണത്തിൽ വിദഗ്ധരായ സംഘമെത്തും. ജില്ലാ കളക്ടർ രക്ഷാപ്രവർത്തനം ഏകോപിപിക്കുമെന്നും മന്ത്രി വ്യക്തമാക്കി .ചെങ്കുത്തായ കൂർമ്പാച്ചി മലയിലാണ് യുവാവ് കുടുങ്ങിയത്. യുവാവിനെ ഹെലികോപ്ടർ ഉപയോഗിച്ച് താഴെയിറക്കാൻ നീക്കം നടത്തിയെങ്കിലും ഫലം കണ്ടില്ല.

















