തൃശൂർ: അതിരപ്പിള്ളിയിൽ അഞ്ച് വയസുകാരി കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചതിൽ പ്രതിഷേധിച്ച് നാട്ടുകാർ നടത്തിയ റോഡ് ഉപരോധം ഒടുവിൽ അവസാനിപ്പിച്ചു. പ്രശ്നത്തിന് പരിഹാരം കാണുമെന്ന ജില്ലാ കളക്ടറുടെ ഉറപ്പിന്മേലാണ് അഞ്ച് മണിക്കൂർ നീണ്ട റോഡ് ഉപരോധം നാട്ടുകാർ അവസാനിപ്പിച്ചത്.
ജനവാസമേഖലകളിൽ നിന്നും വന്യമൃഗങ്ങളെ തുരത്താൻ ഫലപ്രദമായ സാങ്കേതികവിദ്യ നടപ്പാക്കുമെന്നും കളക്ടർ അറിയിച്ചു. ഇന്ന് വൈകിട്ട് തൃശൂർ കളക്ടറേറ്റിൽ സർവകക്ഷിയോഗവും വിളിച്ചിട്ടുണ്ട്.

















