പാലക്കാട്: മലമ്പുഴയിലെ ചെറാട് മലയിൽ കുടുങ്ങിയ യുവാവിനെ 24 മണിക്കൂർ പിന്നിട്ടിട്ടും രക്ഷിക്കാനായില്ല. പാറയിടുക്കിലേക്ക് വീണ് കാലിന് പരിക്കേറ്റ നിലയിൽ യുവാവിനെ കാണാമെങ്കിലും അവിടേക്ക് എത്തിപറ്റുന്നതിന് വളരെ ബുദ്ധിമുട്ടുളളതായി ജില്ലാ കളക്‌ടർ മൃൺമയി ജോഷി അറിയിച്ചു.യുവാവിനെ രക്ഷിക്കാൻ നാവികസേനയുടെ ഹെലികോപ്‌റ്റർ ഉപയോഗിച്ചുളള സഹായം തേടി.
ആദ്യഘട്ടമായി രക്ഷിക്കാൻ റോപ് നൽകിയുളള ശ്രമം പരാജയപ്പെട്ടു. രണ്ടാമത് സാദ്ധ്യതയായി പർവതാരോഹകരുടെ സഹായം തേടാനും ആലോചനയുണ്ട്.ഇതിനായി കോഴിക്കോട് നിന്നുമുളള പർവതാരോഹകരോട് സ്ഥലത്തേക്ക് എത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.

















