തിരുവനന്തപുരം: വാവ സുരേഷിന്റെ വീട് സന്ദര്‍ശിച്ച് മന്ത്രി വി.എന്‍. വാസവന്. മുന്‍മന്ത്രിയും സിപിഎം നേതാവുമായ കടകംപള്ളി സുരേന്ദ്രനും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
ഓലമേഞ്ഞ പഴയ വീടാണ് സുരേഷിന്റേത്. ഇത് മാറ്റി പുതിയത് നിര്‍മിക്കാനാണ് ഉദേശിക്കുന്നത്. വാവയുടെ മാതാപിതാക്കളുമായും സഹോദരങ്ങളുമായും സംസാരിക്കുകയും ചെയ്തു. യുദ്ധകാലാടിസ്ഥാനത്തില്‍ വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും മന്ത്രി വാഗ്ദ്ധാനം നൽകി.

















