തിരുവനന്തപുരം: പൂവത്തൂർ റബർ ഉത്പാദക സംഘത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗങ്ങളിൽ നിന്ന് സബ്സിഡി നിരക്കിൽ റബർ മരങ്ങൾക്ക് റെയിൻ ഗാർഡിൻസ് ചെയ്യുന്നതിനും മരുന്ന് തളി നടത്തുന്നതിനും അപേക്ഷ ക്ഷണിച്ചു.
റെയിൻ ഗാർഡ് ചെയ്യുന്നതിന് ഏക്കർ ഒന്നിന് 2000 രൂപയും മരുന്ന് തളിക്ക് 3000 രൂപയുമാണ് ആനുകൂല്യം. താത്പര്യമുള്ള കർഷകർ 2021-22 ലെ കരം ഒടുക്കിയ രസീതുകളും അപേക്ഷയുമായി 18ന് മുൻപ് സംഘത്തിൽ ഹാജരാകണം. മുൻഗണനാപ്രകാരമുള്ള അപേക്ഷ ക്വാട്ട തീരുന്നതുവരെ പരിഗണിക്കും. റബർ തൈകൾ വച്ചത് 2002-2012 വരെ ഉള്ളതായിരിക്കണം. ഫോൺ: 9495580761, 9605280761.