കണ്ണൂർ: സൗദിയില്‍ നിന്നും അവധിക്ക് നാട്ടിലെത്തിയയാള് വീട്ടിലേക്ക് ട്രെയിനില്‍ പോകുന്നതിനിടെ കാല്‍വഴുതി വീണ് മരിച്ചു. കണ്ണൂര്‍ പാമ്പുരുത്തി സ്വദേശി മേലേപ്പാത്ത് അബ്ദുള്‍ ഹമീദ്(43)ആണ് മരിച്ചത്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് കണ്ണൂരിലേക്കുള്ള യാത്രക്കിടയെയാണ് ഹമീദ് മരിച്ചത്. പള്ളിക്കര കടവിന് സമീപത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.
സൗദിയിൽ നിന്ന് കുറച്ചുനാൾ മുമ്പ് ബഹ്റൈനിലേക്ക് മാറിയ അദ്ദേഹം അവിടെ നിന്ന് അവധിക്ക് ശനിയാഴ്ച നാട്ടിലേക്ക് പുറപ്പെട്ടതായിരുന്നു. എയർപ്പോർട്ടിൽ ഇറങ്ങിയ ശേഷം കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം.
മൃതദേഹം പള്ളിക്കര കടവിന് സമീപം കണ്ടെത്തുകയായിരുന്നു. ട്രെയിനിൽ നിന്ന് പുഴയിൽ വീണതാകാമെന്നാണ് പൊലീസ് നിഗമനം. മൃതദേഹം തിങ്കളാഴ്ച പാമ്പുരുത്തി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

















