കൊച്ചി: സില്‍വര്‍ലൈന്‍ സര്‍വേയുടെ ഉദ്ദേശ്യം മനസിലാകുന്നില്ലെന്ന് ഹൈക്കോടതി. സര്‍വേയ്ക്ക് അധികാരമുണ്ടെന്ന് കരുതി എന്തും ചെയ്യാമോ? സര്‍വേ നിയമപ്രകാരമാണോ എന്നതുമാത്രമാണ് കോടതിയുടെ ആശങ്കയെന്നും ഹൈക്കോടതി. സര്‍ക്കാര്‍ നടപടികളുടെ കാര്യത്തില്‍ കോടതിയെ ഇരുട്ടില്‍ നിര്‍ത്തുന്നു. പദ്ധതി നിയമപരം ആയിരിക്കുന്നിടത്തോളം ആരും എതിരാകില്ലെന്നും കോടതി പറഞ്ഞു.
ഡിപിആറിന് മുന്‍പ് ശരിയായ സര്‍വേ നടത്തിയിരുന്നെങ്കില്‍ ഇപ്പോഴത്തെ സര്‍വേയുടെ ആവശ്യമില്ലായിരുന്നു. നിയമപരമല്ലാത്ത സര്‍വേ നിര്‍ത്തിവെക്കാന്‍ കോടതി നിര്‍ദേശം നല്‍കി. നിയമപരമല്ലാത്ത സര്‍വേ നടപടികള്‍ നേരത്തെ ഹൈക്കോടതി തടഞ്ഞിരുന്നു. സര്‍വേയുമായി ബന്ധപ്പെട്ട് മറ്റൊരു ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സര്‍ക്കാരിനെതിരെ ഹൈക്കോടതി രംഗത്ത് എത്തിയത്.
ഏതെങ്കിലും തരത്തിലും നിയമപരമായി സര്‍വേ നടത്തുന്നതിനോട് ഹൈക്കോടതിയ്ക്ക് വിയോജിപ്പില്ല. എന്നാല്‍ നിയമപരമല്ലാത്ത സര്‍വേ നടത്തുന്നതിനോട് യോജിക്കാനാവില്ല. നേരത്തെ സിംഗിള്‍ ബെഞ്ചിൻ്റെ ഉത്തരവിനെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ ആപ്പീല്‍ പോയിരുന്നു. അത് ഡിവിഷൻ ബെഞ്ചിൻ്റെ പരിഗണനയിലാണ്. അതിനിടെയാണ് സിംഗിള്‍ ബെഞ്ചിൻ്റെ പ്രതികരണം.

















