വയനാട്: സമൂഹമാദ്ധ്യമങ്ങളിലൂടെ പോലീസിനെ വെല്ലുവിളിച്ച ഗുണ്ടാ നേതാവ് പല്ലൻ ഷൈജു പിടിയിൽ. മലപ്പുറം കോട്ടക്കൽ പൊലീസ്, വയനാട്ടിലെ റിസോട്ടിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഒട്ടേറെ കൊലപാതക, ഹൈവേ കവർച്ച കേസുകളിലെ പ്രതിയാണ്. കോടാലി ശ്രീധരൻ്റെ കൂട്ടാളിയായിരുന്നു. ഇയാൾക്കെതിരെ മലപ്പുറത്തും വാറൻ്റുണ്ട്.
മലപ്പുറം എസ്പിയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് ഇയാളെ പിടികൂടാൻ വലവിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് പോലീസിനെ വെല്ലുവിളിച്ചും പരിഹസിച്ചും ഷൈജു സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ചത്. അതിർത്തിയിലും, കടലിലും താൻ ഉണ്ടെന്ന് പറഞ്ഞാണ് പോലീസിനെ ഇയാൾ വെല്ലുവിളിച്ചത്.

















