കൊച്ചി: കോവിഡ് (covid)വ്യാപനത്തെത്തുടർന്ന് സി കാറ്റഗറി ജില്ലകളിൽ(c categoryu districts) സിനിമാ തിയേറ്ററുകൾ(cinema theaters) അടച്ചിടാനുളള സർക്കാർ തീരുമാനം ചോദ്യം ചെയ്തുളള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. രോഗ വ്യാപനം കൂടുതലുള്ള സി കാറ്റഗറി മേഖലയിൽ തിയേറ്ററുകൾ തുറന്നു നൽകാനാകില്ലെന്നും അത് രോഗവ്യാപനം കൂട്ടുമെന്നും സംസ്ഥാന സർക്കാർ സത്യവാങ്മൂലം നൽകിയിരുന്നു.
ഇപ്പോഴത്തെ സാഹചര്യത്തിൽ അടച്ചിട്ട എസി ഹാളുകളിൽ ആളുകൾ തുടർച്ചയായി രണ്ട് മണിക്കൂറിലധികം ചെലവഴിക്കുന്നത് കൊവിഡ് വ്യാപിക്കുന്നതിന് കാരണമാകുമെന്നും സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു.തിയറ്ററുകളോട് സർക്കാർ വിവേചനം കാണിച്ചിട്ടില്ലെന്നും മാളുകളിൽ ആളുകളെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.അതേസമയം സംസ്ഥാനത്ത് രോഗവ്യാപനം കുറയുകയാണെന്നും നിലവിൽ സി കാറ്റഗറി ജില്ലകൾ ഇല്ലെന്നും സർക്കാർ ഇന്ന് അറിയിക്കും .

















