തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് തീവ്രത കുറഞ്ഞിട്ടും മരണ നിരക്കിൽ വർധനവ്. കോവിഡ് (covid)മൂന്നാംതരംഗത്തിൽ (third wave)സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയത് 2107 കോവിഡ് മരണം9covid death). 2 നവജാത ശിശുക്കളുൾപ്പടെ പത്തു വയസ്സിൽ താഴെയുള്ള 9 കുട്ടികളും മരിച്ചവരിൽപ്പെടുന്നു.
പ്രതിദിനം മരണം 10നും പരമാവധി 30നും ഇടയിലെന്ന തരത്തിലാണ് സർക്കാർ പുറത്തുവിട്ട കണക്കുകൾ. മുൻ തരംഗങ്ങളേക്കാൾ മരണവും ഗുരുതര രോഗികളുടെ എണ്ണവും കുറവെന്നത് സർക്കാർ നിരന്തരം ആവർത്തിച്ചു. പക്ഷെ ജനുവരി 1ന് ശേഷമുള്ള കണക്കുകൾ മാത്രമെടുത്തുള്ള പരിശോധനയിലാണ് ഇതുവരെ 2107 മരണം മൂന്നാംതരംഗത്തിൽ മാത്രമുണ്ടായെന്ന കണക്ക്. ഫെബ്രുവരി നാലിന് മരണം 225 വരെയെത്തിയിരുന്നു.വാക്സിനേഷനും രോഗതീവ്രത കുറവുമെടുത്താൽ, ശരാശരിക്കണക്കിൽ പ്രതിദിനം 57ലധികം മരണം മൂന്നാംതരംഗത്തിൽ സംസ്ഥാനത്തുണ്ടായെന്നത് വലിയ കണക്കാണ്.

















