പത്തനംതിട്ട: പന്തളത്ത് മധ്യവയസ്കനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തോന്നല്ലൂർ സ്വദേശി രാജേഷ് ആണ് മരിച്ചത്. സുഹൃത്തുക്കളാണ് മൃതദേഹം കണ്ടെത്തിയത്.
അവിവാഹിതനായ രാജേഷ് വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. അടൂർ ഫയർഫോഴ്സ് സംഘം എത്തിയാണ് മൃതദേഹം കിണറ്റിൽ നിന്നും എടുത്തത്. പന്തളം എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തി തുടർനടപടികൾ സ്വീകരിച്ചു.

















