പാലക്കാട്: അട്ടപ്പാടിയില്‍ രണ്ടുവയസുള്ള ആദിവാസി പെണ്‍കുഞ്ഞ് മരിച്ചു. ഷോളയൂരിലെ വെള്ളംകുളം ഊരില്‍ വീരകല്‍മേട്ടില്‍ മുരുകന്-പാപ്പ ദമ്പതികളുടെ മകള്‍ ഭുവനേശ്വരിയാണ് മരിച്ചത്.
ഉച്ചയോടെ കുഞ്ഞ് അപസ്മാര ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു. തുടർന്ന് മരണം സംഭവിക്കുകയായിരുന്നുവെന്നാണ് വിവരം.വീട്ടിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്.
ഈ വർഷം ഇത് രണ്ടാമത്തെ മരണമാണ് അട്ടപ്പാടിയിൽ സംഭവിക്കുന്നത്. ജനുവരി പത്തിന് പുതൂർ നടുമുള്ളി ഊരിലെ ഈശ്വരി – കുമാർ ദമ്പതികളുടെ മൂന്ന് ദിവസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്.

















