കൊച്ചി: സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ (balachandra kumar)ബലാത്സംഗ പരാതിയിൽ പൊലീസ് (police)പരിശോധന തുടങ്ങി.യുവതിയോട് നേരിട്ടെത്തി മൊഴി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. തുടർന്ന് പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് തീരുമാനം.
കണ്ണൂർ സ്വദേശിയാണ് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയത്. പത്ത് വർഷം മുമ്പ് ജോലി വാഗ്ദാനം ചെയ്ത പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. ഗാനരചയിതാവിന്റെ വീട്ടിൽ വച്ചാണ് പീഡനത്തിന് ഇരയായതെന്നും യുവതി പരാതിയിൽ പറയുന്നു.

















