തിരുവനന്തപുരം: വിദേശ സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി (chief minister)പിണറായി വിജയൻ(pinarayi vijayan) ഇന്ന് സംസ്ഥാനത്ത് മടങ്ങിയെത്തും. ചികിത്സയ്ക്കായി കഴിഞ്ഞ മാസം 15നാണ് പിണറായി അമേരിക്കയിലേക്കു പോയത്. ചികിത്സയ്ക്കു ശേഷം 29 ന് മുഖ്യമന്ത്രി യു.എ.ഇയിൽ എത്തിയിരുന്നു. അവിടെ വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷമാണ് അദ്ദേഹം ഇന്ന് തിരികെ എത്തുന്നത്.
അതേസമയം ലോകായുക്ത ഓർഡിനൻസിൽ ഗവർണറുടെ തീരുമാനം നീളുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി ഗവർണ്ണറുമായി കൂടിക്കാഴ്ച നടത്താനിടയുണ്ട്.ഓർഡിനൻസിന്റെ ആവശ്യകത മുഖ്യമന്ത്രി നേരിട്ട് രാജ്ഭവനിലെത്തി വിശദീകരിച്ചാൽ,ഗവർണർ ഓർഡിനൻസിൽ ഒപ്പിടുമെന്നാണ് സർക്കാർ പ്രതീക്ഷ. അതിനിടെ ഗവർണർ നിയമവിദഗ്ധരുമായുള്ള ചർച്ചകൾ തുടരുകയാണ്.

















