കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടി പുതിയ സ്റ്റാന്റിനകത്ത് വൻ തീപ്പിടുത്തം. നാല് കടകൾ പൂർണമായും കത്തി നശിച്ചു. ചെരുപ്പ് കടയ്ക്കും ഫാൻസി കടയ്ക്കുമാണ് തീ പിടിച്ചത്.
സമീപത്തുള്ള മറ്റു കടകളിലേക്കും തീ പടർന്നിട്ടുണ്ട്. ഇതോടെ ഗതാഗതം നിർത്തിവച്ചു. തീ അണക്കാനുള്ള ശ്രമം ഊർജിതമാക്കിയിരിക്കുകയാണ് ഫയർ ഫോഴ്‌സ്.

















