തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തിലിന്റെ അടിസ്ഥാനത്തിൽ എം. ശിവശങ്കറെ സസ്പെൻഡ് ചെയ്യണമെന്ന് രമേശ് ചെന്നിത്തല. കേസിൽ പുനരന്വേഷണം നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ആരോപണങ്ങൾക്ക് മുഖ്യമന്ത്രി പറയണമെന്നും ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങളെല്ലാം ശരിയെന്ന് തെളിഞ്ഞിരിക്കുകയാണ്. മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണന് സ്വപ്നയുമായി അടുത്ത ബന്ധമുണ്ടെന്ന് തെളിഞ്ഞു.
അനുവാദം വാങ്ങിയാണോ ശിവശങ്കർ പുസ്തകം എഴുതിയതെന്നും ചെന്നിത്തല ചോദിച്ചു.

















