തിരുവനന്തപുരം : ജനവിരുദ്ധ കേന്ദ്ര ബഡ്ജറ്റിൽ പ്രതിഷേധിച്ച് സി.പി.ഐ ജില്ലാ കൗൺസിലിന്റെ ആഹ്വാനപ്രകാരം ജില്ലയിലെ മണ്ഡലം കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുന്നിൽ സമരം നടത്തി.തിരുവനന്തപുരത്ത് ഏജീസ് ഓഫീസിന് മുന്നിൽ നടന്ന സമരം ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു.
മണ്ഡലം സെക്രട്ടറി മുരളി പ്രതാപ് ,സംസ്ഥാന കൗൺസിൽ അംഗങ്ങളായ മീനാങ്കൽ കുമാർ,സോളമൻ വെട്ടുകാട്, അരുൺ കെ.എസ് ,മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി കുര്യാത്തി മോഹനൻ , മഹിളാസംഘം ജില്ലാ പ്രസിഡന്റ് രാഖി രവികുമാർ , കിസാൻസഭ ജില്ലാ ജോയിന്റ് സെക്രട്ടറി ടി.എസ്.ബിനുകുമാർ എന്നിവർ സംസാരിച്ചു.