വാഷിങ്ടണ്‍: മാരക വൈറസ് ആയ എച്ച്.ഐ.വി യുടെ തിവ്രശേഷിയുള്ള വകഭേദം നെതര്‍ലന്‍ഡ്‌സില്‍ കണ്ടെത്തിയെന്ന് ഒക്‌സ്‌ഫോര്‍ഡ് ഗവേഷകര്‍. 1980-90 കാലഘട്ടത്തിലാണ് ഇതിന്റെ ഉത്ഭവമെന്നും എന്നാല്‍ ആധുനിക ചികിത്സയുടെ ഗുണമേന്മകൊണ്ട് നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. വി.ബി വകഭേദത്തിന് മറ്റ് വകഭേദങ്ങളെക്കാള്‍ അഞ്ചര മടങ്ങ് അധികം വൈറസിന്റെ സാന്നിധ്യത്തിന് വരെ കാരണമാകാനുള്ള കെല്‍പ്പുണ്ട്.
ഇത് രോഗിയുടെ പ്രതിരോധ ശേഷിയെ വളരെ വേഗം ഇല്ലാതാക്കും. എന്നാല്‍ മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളുടെ ലഭ്യതയാല്‍ വിബി വകഭേദം ബാധിച്ചവര്‍ക്കും ആരോഗ്യനിലയില്‍ വേഗം പുരോഗതി കൈവരിക്കാന്‍ സാധിക്കുന്നുണ്ട്. അതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഒക്‌സ്‌ഫോര്‍ഡിലെ എപിഡെമോളജിസ്റ്റ് ക്രിസ് വൈമാന്റ് വ്യക്തമാക്കി. 1980-90 കാലഘട്ടത്തില്‍ രൂപപ്പട്ട ഈ വകഭേദം 2010 മുതല്‍ അപ്രത്യക്ഷമായി തുടങ്ങിയന്നും ഗവേഷകര്‍ കൂട്ടിച്ചേർത്തു.
















