അമ്മ താര സംഘടനയുടെ അഡ്‌ഹോക് കമ്മിറ്റി കേസില്‍ കക്ഷി ചേരാന്‍ അന്‍സിബക്ക് അവകാശമില്ലെന്ന് നടിയും അമ്മയുടെ പ്രസിഡന്റുമായ ശ്വേതാ മേനോന്‍. അന്‍സിബ അഡ്‌ഹോക് കമ്മിറ്റിയുടെ ഭാഗമല്ലെന്നും വ്യക്തിപരമായ പ്രതികാരത്തിന്റെ ഭാഗമായാണ് അന്‍സിബയുടെ നീക്കമെന്നും ശ്വേതാ മേനോന്‍ പറഞ്ഞു. എറണാകുളം മുന്‍സിഫ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ശ്വേതമേനോന്‍ ഇക്കാര്യം വ്യക്തമാക്കിയത്. കേസില്‍ അന്‍സിബ കക്ഷി ചേരാന്‍ ശ്രമിക്കുന്നത് വ്യക്തിപരമായ പ്രതികാരത്തിന്റെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടി ശ്വേതാ മേനോന്‍ എറണാകുളം മുന്‍സിഫ് കോടതിയില്‍ സത്യവാങ്മൂലം നല്‍കി.
ശ്വേതാ മേനോന്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് അഡ്‌ഹോക് കമ്മിറ്റിയുടെ പ്രവര്‍ത്തനം കോടതി താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ഈ കേസില്‍ കക്ഷി ചേരാന്‍ അന്‍സിബ നീക്കം നടത്തുന്ന പശ്ചാത്തലത്തിലാണ് ശ്വേത പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചത്. അന്‍സിബ അഡ്‌ഹോക് കമ്മിറ്റിയുടെ ഭാഗമല്ലെന്നും കേസ് അനാവശ്യമായി വൈകിപ്പിക്കാനാണ് ഇത്തരമൊരു ശ്രമമെന്നും സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു. ‘അമ്മ’ വൈസ് പ്രസിഡന്റായി തുടരാനുള്ള തന്റെ അവകാശം സംരക്ഷിക്കാനാണ് താന്‍ കോടതിയെ സമീപിച്ചതെന്നും ശ്വേതാ മേനോന്‍ വ്യക്തമാക്കി.
















