തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് ജില്ലാ കമ്മിറ്റിയുടെയും കേരള സ്റ്റേറ്റ് ഹോമിയോ വകുപ്പിന്റെ റേച്ച് സെല്ലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേരള കൗമുദിയിലെ മുഴുവൻ ജീവനക്കാർക്കും അവരുടെ കുടുബാംഗങ്ങൾക്കും ഹോമിയോപതിക് ഇമ്മ്യൂണൽ ബൂസ്റ്റർ കൈമാറി.
ആറ്റിപ്ര ഹോമിയോ ഡിസ്പെൻസറി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ആനന്ദ് .പി.ആർ, യൂത്ത് മൂവ്മെന്റ് കമ്മിറ്റി ചെയർമാൻ മുകേഷ് മണ്ണന്തല,ജില്ലാ കൺവീനർ മുല്ലൂർ വിനോദ് കുമാർ ട്രഷർ പ്രസാദ് നെടുമങ്ങാട് എന്നിവരിൽ നിന്ന് കേരള കൗമുദി യൂണിറ്റ് ചീഫ് എസ്.വിക്രമൻ കേരളകൗമുദിക്ക് വേണ്ടി മെഡിസിൻ ഏറ്റുവാങ്ങുകയും ചെയ്തു.