നിടുമ്പൊയിൽ : വീട്ടുപറമ്പിൽ കൃഷിപ്പണിയ്ക്കിടെ കാട്ടുപന്നിയുടെ കുത്തേറ്റ് വയോധികന് പരിക്ക്. നിടുംപുറംചാൽ കാഞ്ഞിരപ്പുഴയിലെ കൊളശ്ശേരി ജോണിനാണ് (59) ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെ പന്നിയുടെ കുത്തേറ്റത്.
ജോണിനെ പേരാവൂരിലെ സൈറസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
















