പുല്പള്ളി : പാതിരി വനത്തിൽ മോഴയാനയുടെ ജഡം കണ്ടെത്തി. ചൊവ്വാഴ്ച രാവിലെയാണ് വള്ളുവാടിഭാഗത്ത് ആനയുടെ ജഡം കണ്ടെത്തിയത്.
ആനകൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. മോഴയാനയുടെ കഴുത്തിലും ചെവിയുടെ പിറകിലുമായി കൊമ്പുകൊണ്ട് കുത്തിയ ആഴത്തിലുള്ള മൂന്നു മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. വനംവകുപ്പ് വെറ്ററിനറി സർജന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തുകയും ചെയ്തു.
















