കൊണ്ടോട്ടി : കേന്ദ്ര ധനകാര്യമന്ത്രി നിർമലാസീതാരാമൻ അവതരിപ്പിച്ച ബജറ്റ് കോർപ്പറേറ്റുകളെ സഹായിക്കുന്നതാണെന്ന് സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം എ. വിജയരാഘവൻ. സി.പി.എം. കൊണ്ടോട്ടി ഏരിയാകമ്മിറ്റി ഓഫീസിന്റെ നവീകരിച്ച കുഞ്ഞാലി സ്മാരകമന്ദിരം ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോർപ്പറേറ്റ് കമ്പനികൾക്ക് കൂടുതൽ ഇളവുകൾ നൽകി സാധാരണക്കാരുടെ ജീവിതം കൂടുതൽ പ്രയാസപ്പെടുത്തിലാക്കുന്നതാണ് ബജറ്റ്. തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യം രാജ്യത്ത് നിലനിൽക്കുമ്പേൾ അവ തടയാനുള്ള നിർദേശങ്ങൾ ബജറ്റിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
















