ഗൂഡല്ലൂർ : നാടുകാണിറോഡിൽ മരപ്പാലത്ത് കാട്ടുതീ പടർന്ന് മൂന്നേക്കറോളം പുൽമേട് കത്തിനശിച്ചു. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് പ്രദേശത്ത് തീ ആളി പടർന്നത്.
തീയിട്ടത് പടർന്നതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. റെയ്ഞ്ചർ അനീസിന്റെ നേതൃത്വത്തിൽ വനപാലകർ സ്ഥലത്തെത്തി ഒരു മണിക്കൂറിലേറെ യത്നിച്ചാണ് തീ കെടുത്താനായത്.
ഒട്ടേറെ പക്ഷികളും മൃഗങ്ങളും ചത്തതായി വനപാലകർ വ്യക്തമാക്കി. വേനൽക്കാലം തുടങ്ങിയതോടെ കാട്ടിലെ പുല്ല് ഉണങ്ങുകയാണ്.
















