കാസർകോട് : വിവാഹബന്ധങ്ങളിൽ പ്രശ്നങ്ങൾ കൂടുന്ന സാഹചര്യത്തിൽ വിവാഹപൂർവ കൗൺസലിങ് നിർബന്ധമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ സർക്കാരിന് നിർദേശം നൽകിയെന്ന് കേരള വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി വ്യക്തമാക്കി.
വിവാഹ രജിസ്ട്രേഷനോടൊപ്പം വിവാഹപൂർവ കൗൺസലിങ് നിർബന്ധമാക്കുന്നത് നന്നാകുമെന്നും വനിതാ കമ്മിഷൻ അധ്യക്ഷ പറഞ്ഞു. അവസാനവർഷ കോളജ് വിദ്യാർഥികൾക്ക് കലാലയ ജ്യോതി, ഫെയ്സ് ടു ഫെയ്സ് പരിപാടികൾ മുഖേന കൗൺസലിങ് നൽകും.
















