കോട്ടയം: ജില്ലയിൽ ഇപ്പോൾ തീച്ചൂടാണ് വേനലെത്തിയാൽ തീപിടിത്ത സംഭവങ്ങൾ പതിവാണ്. അതിന് ഇത്തവണയും മാറ്റമില്ല. തീപിടിത്ത സംഭവങ്ങൾ വർദ്ധിച്ച സാഹചര്യത്തിൽ ജില്ലയിൽ അഗ്നിശമന സേനാംഗങ്ങൾക്കും വിശ്രമമില്ല. കടുത്തചൂടിൽ മലയോരമേഖലയിൽ പോലും തീപിടിത്ത സംഭവങ്ങൾ വർദ്ധിച്ചു.
ഈ വേനൽകാലത്ത് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ റബർ തോട്ടങ്ങൾ, പുരയിടങ്ങൾ, പുകപ്പുരകൾ, പാടശേഖരങ്ങൾ ഉൾപ്പെടെ നിരവധി സ്ഥലങ്ങൾ അഗ്നിക്കിരയായി. ആളപായങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും നഷ്ടങ്ങൾ നിരവധിയാണെന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ചൂടിന് കാഠിന്യമേറിയതോടെ തീപിടിത്തത്തിന്റെ വ്യാപ്തിയും വർധിച്ചിട്ടുണ്ട്.
















