റാഞ്ചി: ഝാർഖണ്ഡിലെ കൽക്കരി ഖനിയിലുണ്ടായ അപകടത്തിൽ അഞ്ച് തൊഴിലാളികൾ മരിച്ചു. ഇവരിൽ നാല് പേർ സ്ത്രീകളാണ്. ധൻബാദിലെ കൽക്കരി ഖനിയിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി.
ഈസ്റ്റേൺ കോൾഫീഡിൽ ഉടമസ്ഥതയിലുള്ള ഖനിയിലാണ് അപകടം നടന്നത്. അനധികൃതമായി നടന്ന ഖനനത്തിനിടെയാണ് അപകടമെന്നാണ് റിപ്പോർട്ട്.
അപകടമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. സംഭവത്തിൽ ധൻബാദ് പൊലീസ് കമ്പനി അധികൃതരുടെ വിശദീകരണം തേടി.കൂടുതൽ അന്വേഷണത്തിനായി റൂറൽ എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
സംഭവത്തിൽ സാങ്കേതിക റിപ്പോർട്ട് ആവശ്യപ്പെട്ട് പോലീസ് ഡയറക്ടറേറ്റ് ജനറൽ ഓഫ് മൈൻസ് സേഫ്റ്റിക്ക് (ഡിജിഎംഎസ്) കത്തയച്ചിട്ടുണ്ട്.
















