ശ്രീനഗര്‍: ജമ്മുകാഷ്മീരില്‍ പോലീസിനു നേരെ ഭീകരാക്രമണം. ഷോപ്പിയാനിലെ അംഷിപോറ മേഖലയിലാണ് ആക്രമണമുണ്ടായത്. തീവ്രവാദികളുടെ വെടിവെപ്പില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റതായി പോലീസ് അറിയിച്ചു. ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഷോപിയാനിലെ അമിഷിജിപോറ പ്രദേശത്ത് പ്രാർത്ഥന കഴിഞ്ഞ് മടങ്ങുകയായിരുന്ന എഎസ്ഐ (അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ) ഷബീർ അഹമ്മദിന് നേരെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നുവെന്ന് കശ്മീർ സോൺ പൊലീസ് ട്വീറ്റ് ചെയ്തു.
അക്രമികളെ കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചതായി പോലീസ് പറഞ്ഞു. അക്രമികളെ പിടികൂടുന്നതിനായി സംഭവം നടന്ന പ്രദേശം സുരക്ഷാ സേന വളഞ്ഞിട്ടുണ്ടെന്നും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും അവർ പറഞ്ഞു.
















